Mon. Dec 23rd, 2024
തിരുവനന്തപുരം:

മുസ്ലിം ലീഗിനെ വീണ്ടും രൂക്ഷമായ വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. മുന്നാക്ക സംവരണത്തിൽ സാമുദായിക ധ്രുവീകരണത്തിന് ലീഗ് ശ്രമിച്ചുവെന്ന് വിജയരാഘവൻ ആരോപിച്ചു. സംവരണത്തിനെതിരെ രംഗത്തിറങ്ങിയത് വർഗ്ഗീയ ശക്തികളാണ്.

ഇതിനെതിരെ ശബ്ദിക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ലെന്നും വര്‍ഗീയതയും കോണ്‍ഗ്രസ് നിലപാടുകളും എന്ന തലക്കെട്ടില്‍ ദേശാഭിമാനി പത്രത്തില്‍ എഴുതിയ ലേഖനത്തിൽ വിജയരാഘവൻ പറയുന്നു.

By Divya