Mon. Dec 23rd, 2024
Nirmala_Sitharaman

ന്യൂഡല്‍ഹി:

 

കൊവിഡ് പ്രതിസന്ധിക്കും സാമ്പത്തിക മാന്ദ്യത്തിനും കര്‍ഷക പ്രക്ഷോഭങ്ങള്‍ക്കുമിടെ കേന്ദ്ര ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ രാവിലെ 11ന് അവതരിപ്പിക്കും.സാമ്പത്തിക മാന്ദ്യം മറികടക്കാനുള്ള പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കും. 2021ലെ ബജറ്റിന് അംഗീകാരം നൽകാനായി കേന്ദ്രമന്ത്രിസഭായോഗം ചേര്‍ന്നു.

ബജറ്റ് രേഖകൾക്ക് പകരം ടാബിൽ നോക്കിയാണ് നിർമല ബജറ്റ് അവതരിപ്പിക്കുക. പൂര്‍ണമായും പേപ്പര്‍ രഹിത ബജറ്റ്. ഇന്ത്യന്‍ നിര്‍മിത ടാബിലാണ് ബജറ്റ് അവതരണം.ചുവന്ന പട്ടിൽ പൊതിഞ്ഞ ഇന്ത്യൻ നിർമിത ടാബുമായാണ് ധനമന്ത്രി പാര്‍ലമെന്‍റില്‍ എത്തിയത്. ബജറ്റ് കോപ്പി വിതരണം ചെയ്യുന്നതും ഡിജിറ്റലായി ആയിരിക്കും. കോവിഡിന്റെ പശ്ചാത്തലത്തിലാണ് ബജറ്റ് കടലാസുരഹിതമാക്കാൻ തീരുമാനിച്ചത്.

ബജറ്റ് ജനങ്ങളുടെ പ്രതീക്ഷയ്ക്ക് അനുസൃതമാവുമെന്ന് കേന്ദ്രധനകാര്യ സഹമന്ത്രി അനുരാഗ് സിങ് ഠാക്കൂർ പറഞ്ഞു.

https://www.youtube.com/watch?v=BuptutdLcIA

ആത്മനിര്‍ഭര്‍ ഭാരത് എന്ന ലക്ഷ്യത്തിനായുള്ള പ്രഖ്യാപനങ്ങളും അസംതൃപ്തികള്‍ മറികടക്കാനുള്ള പൊടിക്കൈകളും ബജറ്റില്‍ ഇടംപിടിക്കും. ആരോഗ്യമേഖലയ്ക്കും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഊന്നല്‍ നല്‍കും. വ്യവസായമേഖലയുടെ തിരിച്ചുവരവിനും ഓഹരിവിറ്റഴിക്കല്‍ മുന്‍നിര്‍ത്തിയുള്ള ധനസമാഹരണത്തിനും നിര്‍മല സീതാരാമന്‍ കാര്യമായ പരിഗണന നല്‍കും.

അസ്വസ്ഥമായ കാർഷികമേഖലയ്ക്ക് കൂടുതൽ പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കുന്നു.
ആദായനികുതി ഇളവുകള്‍ക്ക് സാധ്യത. സ്വർണ്ണത്തിന്‍റെ ഇറക്കുമതി തീരുവ കുറച്ചേക്കും.

By Binsha Das

Digital Journalist at Woke Malayalam