Sun. Feb 23rd, 2025
അക്കൗണ്ടുകൾ മരവിപ്പിച്ച് ട്വിറ്റർ

‘ദ് ക്യാരവൻ’ മാഗസിന്‍റെ ട്വിറ്റർ അക്കൗണ്ട് താത്കാലികമായി മരവിപ്പിച്ച് ട്വിറ്റർ. ദില്ലിയിൽ കർഷകസമരവേദിയ്ക്ക് സമീപത്ത് വച്ച് ക്യാരവന് വേണ്ടി റിപ്പോർട്ട് ചെയ്യുന്ന സ്വതന്ത്ര മാധ്യമപ്രവർത്തകൻ മൻദീപ് പുനിയയെ അറസ്റ്റ് ചെയ്തതിന് പിറ്റേന്നാണ് മാഗസിന്‍റെ ട്വിറ്റർ അക്കൗണ്ട് മരവിപ്പിച്ചിരിക്കുന്നത്. 

കർഷകസമരത്തിനിടെ റിപ്പബ്ലിക് ദിനത്തിൽ നടന്ന ട്രാക്റ്റർ പരേഡിനിടെ കർഷകൻ മരിച്ചതെങ്ങനെ എന്നതിൽ തെറ്റായ വിവരം പങ്കുവെച്ചുവെന്നും, വർഗീയ വികാരം ഇളക്കിവിടുന്ന തരത്തിൽ ട്വീറ്റുകൾ പങ്കുവച്ചുവെന്നുമുള്ള കുറ്റങ്ങൾ ചുമത്തിയാണ് മരവിപ്പിക്കൽ.

https://youtu.be/CB0Oy42LrDk