Thu. Jan 23rd, 2025
മഡ്ഗാവ്:

കൂടുതൽ സമയം പന്ത് കയ്യിൽ വയ്ക്കുക. കൂടുതൽ പാസുകൾ നടത്തുക. മികച്ച ഗോളുകളിലൂടെ ആരാധകരെ ത്രസിപ്പിക്കുക. പക്ഷേ ഒടുവിൽ, അലസമായ പിഴവുകളിലൂടെ കളി തോൽക്കുക. ഐഎസ്എൽ ഫുട്ബോൾ 7–ാം സീസണി‍ൽ കേരള ബ്ലാസ്റ്റേഴ്സിന്റെ തോൽവികൾക്കെല്ലാം ഒരേ തിരക്കഥതന്നെ. എടികെ മോഹൻ ബഗാനെതിരായ സീസണിലെ 2–ാം മത്സരത്തിലും ബ്ലാസ്റ്റേഴ്സിനു തോൽവി. 2 ഗോളിനു പിന്നിൽപ്പോയിട്ടും 3 ഗോൾ തിരിച്ചടിച്ചു കളി ജയിച്ച ബഗാനു നൽകാം ബിഗ് സല്യൂട്ട്

ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം 3നു മുംബൈയ്ക്കെതിരെ. ബ്ലാസ്റ്റേഴ്സിനെ 2 ഗോളിനു മുന്നിലെത്തിച്ചതു ഗാരി ഹൂപ്പർ (14’), കോസ്റ്റ നമോയിനെസു (51’) എന്നിവരാണ്. ബഗാന്റെ തിരിച്ചുവരവിനു തുടക്കമിട്ടത് ഒഡീഷ എഫ്സിയിൽനിന്ന് വായ്പക്കരാറിൽ ടീമിലെത്തിയ മാർസലീഞ്ഞോ (59’). പിന്നാലെ ഇരട്ട പ്രഹരത്തിലൂടെ റോയ് കൃഷ്ണ (65’ – പെനൽറ്റി, 87’) ബ്ലാസ്റ്റേഴ്സിനെ മുട്ടുകുത്തിച്ചു

By Divya