Mon. Dec 23rd, 2024
അബുദാബി:

ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ രഹസ്യം വെളിപ്പെടുത്തിയാൽ നടപടി ശക്തമാക്കി യുഎഇ  പബ്ലിക് പ്രോസിക്യൂഷൻ. ഫെഡറൽ നിയമം 5/12 22ാം അനുഛേദപ്രകാരം നിയമലംഘകർക്കു കുറ്റത്തിന്റെ ഗൗരവം അനുസരിച്ച് 6 മാസത്തിൽ കുറയാത്ത തടവോ 5 ലക്ഷം മുതൽ 10 ലക്ഷം ദിർഹം വരെ (1.98 കോടി രൂപ) പിഴയോ രണ്ടും ചേർത്തോ ശിക്ഷയുണ്ടാകുമെന്നും മുന്നറിയിപ്പു നൽകി.

ഇതുസംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ ‍പോസ്റ്റ് ചെയ്ത ബോധവൽക്കരണ വിഡിയോയിലാണ് ശിക്ഷ കടുപ്പിച്ച വിവരം പബ്ലിക് പ്രോസിക്യൂഷൻ വെളിപ്പെടുത്തിയത്. വ്യത്യസ്ത പദവിയിലിരിക്കുന്നവർ ജോലി സംബന്ധമായ രഹസ്യങ്ങൾ വെളിപ്പെടുത്താൻ പാടില്ല.

By Divya