Thu. Jan 23rd, 2025

മമ്മൂട്ടിയോടൊപ്പം ഉടനെ ചെയ്യാൻ തീരുമാനിച്ചിരുന്ന രണ്ട് പ്രൊജക്ടുകളിൽ ഒന്ന് സാറാ ജോസഫിന്റെ ആളോഹരി ആനന്ദം ആണെന്ന് സംവിധായകൻ ശ്യാമപ്രസാദ്. മമ്മൂട്ടിയോടൊപ്പം വീണ്ടുമൊരു സിനിമ ചെയ്യുമ്പോൾ ‘ഒരേ കടൽ’ പോലെ അല്ലാതെ വ്യത്യാസമായി ചെയ്യുക എന്നതാണ് മുന്നിലുളള ചലഞ്ച് എന്നും ശ്യാമപ്രസാദ് പറഞ്ഞു.

വായിച്ചിട്ടുളളവർക്ക് മനസിലാകും, വളരെ ശക്തമായ പ്രമേയമുളള കഥയാണ് സാറാ ജോസഫിന്റെ ആളോഹരി ആനന്ദം. ഉടനെ ചെയ്യാൻ വെച്ചിരിക്കുന്ന രണ്ട് പ്രൊജക്ടുകളിൽ ഒന്ന് അതാണ്. മമ്മൂട്ടി ആയിരിക്കും പ്രധാനവേഷത്തിൽ. അതാണോ ആദ്യം നടക്കുക എന്നതിൽ തീരുമാനമായിട്ടില്ല. ജൂണിന് ശേഷമാണ് ചിത്രീകരണം തുടങ്ങാൻ സാധ്യത’, തന്റെ മനസില്‍ ഏറ്റവും അടുത്ത് നില്‍ക്കുന്ന പ്രൊജക്ടാണ് ചെയ്യാനിരിക്കുന്നതെന്നും മൂന്ന് വര്‍ഷത്തോളമായി തിരക്കഥാ രചനയിൽ ആയിരുന്നെന്നും കഴിഞ്ഞ ദിവസം കൊച്ചിയില്‍ വെച്ച് നടന്ന പ്രൊജറ്റ് ലോഞ്ചിൽ അദ്ദേഹം വ്യക്തമാക്കിയിരുന്നു.

റോയല്‍ സിനിമാസിന്റെ ബാനറില്‍ സി എച്ച് മുഹമ്മദ് നിര്‍മ്മിക്കുന്ന രണ്ട് സിനിമകളുടെ സംവിധായകരായ അജയ് വാസുദേവ്, ശ്യാമ പ്രസാദ് എന്നിവരുടെ ചിത്രങ്ങളാണ് ചടങ്ങിൽ പ്രഖ്യാപിച്ചത്. രണ്ട് ചിത്രങ്ങളിലും മമ്മൂട്ടി പ്രധാനവേഷത്തിൽ എത്തുമെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ഔദ്യോഗിക പ്രഖ്യാപനം ആയിട്ടില്ല.

By Divya