Wed. Jan 22nd, 2025

ഹൈദരാബാദ്:

പശ്ചിമബംഗാള്‍ തിരഞ്ഞെടുപ്പിന് ഒരുക്കങ്ങള്‍ ശക്തമാക്കി എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദിന്‍ ഒവൈസി. തിരഞ്ഞെടുപ്പ് കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ 8 എംഎല്‍എമാരെ ചുമതലപ്പെടുത്തി.
തെലങ്കാന എംഎല്‍എമാരായ ജാഫര്‍ ഹുസൈന്‍, മൃസ റിയാസ് ഉല്‍ ഹസ്സന്‍ എന്നിവര്‍ക്കാണ് കൊല്‍ക്കത്തയിലെയും ദക്ഷിണ ബംഗാളിലെയും നിയമസഭാ പ്രദേശങ്ങളുടെ ചുമതല.

ബംഗാള്‍ തിരഞ്ഞെടുപ്പില്‍ മികച്ച മുന്നേറ്റം നടത്തുന്നതിന് വേണ്ടിയാണ് ഒവൈസിയുടെ നീക്കമെന്നാണ് ഈ നീക്കത്തെ വിലയിരുത്തപ്പെടുന്നത്. ബംഗാളില്‍ മത്സരിക്കാനുള്ള എഐഎംഐഎമ്മിന്റെ തീരുമാനം തൃണമൂല്‍ കോണ്‍ഗ്രസിന് ചെറുതല്ലാത്ത തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്.

By Divya