വാഷിംഗ്ടണ്‍:
മുന്‍ വൈറ്റ് ഹൗസ് ഉപദേഷ്ടാവും ട്രംപിന്റെ മരുമകനുമായ ജാരദ് കുഷ്ണറിനെ സമാധാന നൊബേലിന് വേണ്ടി നാമനിര്‍ദേശം ചെയ്തു. ഇസ്രലും, അറബ് രാഷ്ട്രങ്ങളും തമ്മില്‍ ചരിത്രപരമായ സമാധാനകരാര്‍ പ്രായോഗികമാക്കിയതിനാണ് അദ്ദേഹത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്തത്.
കുഷ്ണറിന്റെ തന്നെ ഡെപ്യൂട്ടി ഉദ്യോഗസ്ഥനായ അവി ബെര്‍ക്കോവിറ്റ്‌സിനെയും സമാധാന നൊബേലിന് നാമനിര്‍ദേശം ചെയ്തിട്ടുണ്ട്.മിഡില്‍ ഈസ്റ്റിലേക്കുള്ള അമേരിക്കയുടെ പ്രതിനിധിയായിരുന്നു കുഷ്ണര്‍. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് യു എ ഇ, ബഹ്‌റൈന്‍, സുഡാന്‍, മൊറോക്കോ എന്നീ രാജ്യങ്ങളുമായാണ് ഇസ്രല്‍ സമാധാന കരാറില്‍ ഒപ്പുവെച്ചത്.