Mon. Dec 23rd, 2024
മ​സ്​​ക​ത്ത്​:

ജ​നി​ത​ക​മാ​റ്റം വ​ന്ന കൊവി​ഡ്​ വൈ​റ​സ്​ ഒ​മാ​നി​ൽ കൂ​ടു​ത​ൽ പേ​രി​ൽ ക​ണ്ടെ​ത്തി. നാ​ലു​പേ​രി​ലാ​ണ്​ പു​തി​യ കൊവി​ഡ്​ വൈ​റ​സ്​ ക​ണ്ടെ​ത്തി​യ​തെ​ന്ന്​ ആ​രോ​ഗ്യ​മ​ന്ത്രി ഡോ ​അ​ഹ​മ്മ​ദ്​ അ​ൽ സൗ​ദി അ​റി​യി​ച്ചു. വ്യാ​ഴാ​ഴ്​​ച മു​ത​ൽ ശ​നി​യാ​ഴ്​​ച വ​രെ 598 പേ​ർ​ക്കു​കൂ​ടി പു​തു​താ​യി രോ​ഗം സ്​​ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

ഇ​തോ​ടെ മൊ​ത്തം രോ​ഗി​ക​ളു​ടെ എ​ണ്ണം 1,34,326 ആ​യി. 282 പേ​ർ​ക്കു​കൂ​ടി രോ​ഗം ഭേ​ദ​മാ​യി. 1,26,854 പേ​രാ​ണ്​ ഇ​തു​വ​രെ രോ​ഗ​മു​ക്ത​രാ​യ​ത്.

ര​ണ്ടു​ പേ​ർ​കൂ​ടി മ​രി​ച്ചു. 1529 പേ​രാ​ണ്​ ഇ​തു​വ​രെ മ​രി​ച്ച​ത്. 11 പേ​രെ​ക്കൂ​ടി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. 102 പേ​രാ​ണ്​ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ൽ 27 പേ​ർ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണു​ള്ള​ത്.

By Divya