Mon. Dec 23rd, 2024
ദോഹ:

ലോകത്തിലെ ‘ട്രെൻഡിങ്’ കേന്ദ്രങ്ങളിൽ ദോഹ നഗരം മൂന്നാമത്. ട്രിപ് അഡൈ്വസർ ട്രാവലേഴ്‌സിന്റെ ചോയ്‌സ് അവാർഡ്-2021 ലാണ് സഞ്ചാരികളുടെ ട്രെൻഡിങ് കേന്ദ്രമായി മുൻനിരയിൽ ഇടം നേടിയത്. വികസനം, വർധിച്ചു വരുന്ന ജനപ്രീതി, സന്ദർശകരുടെ മികച്ച അവലോകനങ്ങൾ എന്നിവയെല്ലാം വിലയിരുത്തിയാണ് റാങ്കിങ് നിശ്ചയിക്കുന്നത്.

പട്ടികയിലെ ടോപ്പ് 10 ൽ കാബോ സാൻ ലൂക്കാസ് (മെക്‌സിക്കോ),  കോഴ്‌സിക്ക (ഫ്രാൻസ്), ദോഹ, (ഖത്തർ), സൻയ (ചൈന) എന്നിവയാണ് യഥാക്രമം ഒന്നു മുതൽ 4 വരെയുള്ള സ്ഥാനം നേടിയത്. വ്യത്യസ്ത സംസ്‌കാരങ്ങൾ ഒന്നു ചേർന്ന നഗരം, രാജ്യത്തെ ഭൂരിഭാഗം പ്രവാസികളുടെയും താമസ നഗരം, നഗരത്തിലെ ഷോപ്പിങ് സൗകര്യങ്ങൾ, ദോഹ കോർണിഷിന്റെ സൗന്ദര്യവുമെല്ലാമാണ് ദോഹയിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത്.

By Divya