Mon. Nov 18th, 2024
ദില്ലി:

ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ അടിസ്ഥാനത്തിൽ 15000 സ്കൂളുകൾ വികസിപ്പിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. വിദ്യാഭ്യാസമേഖലയിൽ ഡിജിറ്റൽ വിനിമയം ഉത്തേജിപ്പിക്കാൻ 1500 കോടി വകയിരുത്തി. ഗവേഷണപദ്ധതികൾക്കായി അൻപതിനായിരം കോടി മാറ്റിവയ്ക്കുമെന്ന് ധനമന്ത്രി ബജറ്റിൽ വ്യക്തമാക്കി.

ലേയിൽ കേന്ദ്ര സര്‍വകലാശാല രൂപീകരിക്കും. രാജ്യത്താകെ 100 സൈനിക സ്കൂളുകൾ ആരംഭിക്കും. ഏകലവ്യ സ്കൂളുകൾക്ക് നാൽപത് കോടിയും അനുവദിച്ചിട്ടുണ്ട്. 750 ഏകലവ്യ മോഡല്‍ സ്‌കൂളുകളുണ്ടാകും.

By Divya