Wed. Jan 22nd, 2025
four members of a family died in perumbavoor

പെരുമ്പാവൂര്‍:

പെരുമ്പാവൂര്‍  ചേലാമറ്റത്ത് ഒരു കുടുംബത്തിലെ നാല് പേരെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അച്ഛനും അമ്മയും രണ്ട് മക്കളെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

പാറപ്പുറത്തുകുടി വീട്ടിൽ ബിജു (45) , അമ്പിളി (40) പത്താംക്ലാസ്സുകാരനായ ആദിത്യന്‍ ,എട്ടാംക്ലാസുകാരനായ അര്‍ജുന്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കിടപ്പുമുറിയിലാണ് ഭാര്യയെയും ഭര്‍ത്താവിനെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹാളിലാണ് മക്കളെ തൂങ്ങിയ നിലയില്‍ കാണപ്പെട്ടത്. 

ചിട്ടി നടത്തിപ്പിലെ ബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്ന് നാട്ടുകാര്‍  പറയുന്നു. പൊലീസും ആത്മഹത്യയാണെന്ന് പറയുന്നു. ആത്മഹത്യ കുറിപ്പ് എഴുതിവെച്ചാണ് കുടുംബം ജീവനൊടുക്കിയത്.

വീടിന് പുറത്ത് മതിലില്‍ ഒരു പ്ലാസ്റ്റിക് കവറിലായിരുന്നു ആത്മഹത്യ കുറിപ്പ് ഉണ്ടായിരുന്നത്. നാട്ടുകാരാണ് ആത്മഹത്യകുറിപ്പ് കണ്ടത്. പിന്നീട് വാതില്‍ പൊളിച്ചുമാറ്റിയാണ് നാട്ടുകര്‍ അകത്തേക്ക് പ്രവേശിച്ചത്.

35 ലക്ഷം രൂപയുടെ കടബാധ്യത ബിജുവിനുണ്ടായിരുന്നുവെന്നാണ് ബന്ധുക്കളും നല്‍കുന്ന വിവരം. കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

https://www.youtube.com/watch?v=HZ0rSjkiXq8

 

By Binsha Das

Digital Journalist at Woke Malayalam