മദ്യലഹരിയില്‍ അമ്മയെ ക്രൂരമായി മര്‍ദ്ദിച്ച മകന്‍ അറസ്റ്റില്‍

മകനെതിരെ പരാതിയില്ലെന്ന് അമ്മ പൊലീസിനോട്.

0
180
Reading Time: < 1 minute

തിരുവനന്തപുരം:

തിരുവനന്തപുരത്ത് മദ്യലഹരിയില്‍ അമ്മയെ ക്രൂരമായി മര്‍ദ്ദിച്ച മകന്‍  അറസ്റ്റില്‍.  വര്‍ക്കല ഇടവയിലെ അയിരൂര്‍ സ്വദേശി റസാഖ്( 27) ആണ് അറസ്റ്റിലായത്. ആറ്റിങ്ങല്‍ ഡിവെെഎസ്പിയാണ് റസാഖിവനെ അറസ്റ്റ് ചെയ്തത്. സ്വകാര്യ ബസ്സിലെ ക്ലീനറാണ് അറസ്റ്റിലായ റസാഖ്.

എന്നാല്‍, മകനെതിരെ പരാതിയില്ലെന്നും മൊഴി നല്‍കില്ലെന്നും അമ്മ പൊലീസിനോട് പറഞ്ഞു. തെളിവ് സഹിതം ഉള്ളതിനാല്‍ പൊലീസ് സ്വമേധയ കേസെടുക്കയായിരുന്നു.

റസാഖ് അമ്മയെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ലഹരിയ്ക്കും മദ്യത്തിനും അടിമയായ റസാഖ് ‘എടി’യെന്ന് വിളിച്ച് അസഭ്യം പറഞ്ഞ് കൊണ്ട് വിരല്‍ ചൂണ്ടികൊണ്ടായിരുന്നു അമ്മയെ മര്‍ദ്ദിക്കുന്നത്.

അമ്മയുടെ മുഖത്ത് പൊതിരെ തല്ലുകയും ആഞ്ഞ് ചിവിട്ടുകയും ചെയ്യുന്നുണ്ട്. ഒരാഴ്ച മുന്‍പ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇന്നലെയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചത്.

ഈ വീഡിയോ ഈ അമ്മയുടെ മകള്‍ തന്നെയാണ് മൊബെെലില്‍ ചിത്രീകരിച്ചത്. മകള്‍ ഈ ദൃശ്യം ചിത്രീകരിച്ച് വിദേശത്തുള്ള ബന്ധുക്കള്‍ക്ക് അയച്ച് കൊടുക്കുകായയിരുന്നു. വിദേശത്തുള്ള ബന്ധുക്കളാണ് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്തത്.

ഈ മകളും അമ്മയോട് മോശമായി തന്നെയാണ് പെരുമാറുന്നത്. ‘നീ അവന്‍റെ അടികൊണ്ട് മരിക്ക്, എനിക്കൊന്നും ചെയ്യാനില്ലയെന്നാണ് മകള്‍ പറയുന്നത്.  ഇയാള്‍ പതിവായി ഒരു കാരണവുമില്ലാതെ അമ്മയെ മര്‍ദ്ദിക്കാറുണ്ടെന്ന് നാട്ടുകാരും പൊലീസിനോട് പറഞ്ഞു.

Advertisement