Thu. Dec 26th, 2024
cyber warriors hacked police academy website amid Neyyatinkara couple suicide

 

ഇന്നത്തെ പ്രധാന വാർത്തകൾ:

  • സംസ്ഥാനത്തെ 14 ജില്ലാ പഞ്ചായത്തുകളില്‍ 11 ഇടങ്ങളിലും എല്‍ഡിഎഫ് പ്രസിഡന്റുമാർ അധികാരത്തിലേറി.
  • സംസ്ഥാനത്ത് നാളെ പ്രത്യേക നിയമസഭാ സമ്മേളനം ചേരും. 
  • നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍  കേരള പോലീസ് അക്കാദമി ഔദ്യോഗിക വെബ്‌സൈറ്റ് കേരള സൈബര്‍ വാരിയേഴ്‌സ് ഹാക്ക് ചെയ്തു.
  • എറണാകുളം ജില്ലയില്‍ ഷിഗെല്ല രോഗം സ്ഥിരീകരിച്ചിട്ടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍.
  • കേരളത്തില്‍ 6268 ഇന്ന് പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു.
  • സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ തളളി.
  • വർക്കല അയിരൂർ ഇടവയിൽ അമ്മയെ ക്രൂരമായി മർദിച്ച മകൻ കസ്റ്റഡിയിൽ.
  • നെയ്യാറ്റിൻകരയിൽ പൊള്ളലേറ്റ് മരിച്ച അമ്പിളിയുടെ  മൃതദേഹം തടഞ്ഞുവെച്ചവര്‍ക്കെതിരെ പോലീസ് കേസെടുത്തു.
  • നെയ്യാറ്റിൻകരയിൽ ദമ്പതികളുടെ മരണത്തിലേക്ക് നയിച്ച വസ്തുവിന്റെ ഉടമസ്ഥാവകാശം പരിശോധിക്കാൻ തഹസിൽദാറെ ജില്ലാ കളക്ടർ ചുമതലപ്പെടുത്തി.
  • കർഷക പ്രക്ഷോഭം ഒത്തുതീർപ്പിലെത്തിക്കാൻ കേന്ദ്രസർക്കാരും കർഷക സംഘടനകളുമായുള്ള ഏഴാംവട്ട ചര്‍ച്ച പുരോഗമിക്കുന്നു.
  • രാജ്യത്ത് ജനിതകമാറ്റം സംഭവിച്ച കൊറോണ ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു.
  • ജനിക മാറ്റം വന്ന കോവിഡ് അതിവേഗം വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ യുകെയില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ക്ക് വിലക്കേര്‍പെടുത്തിയത്  ഒരാഴ്ച കൂടി നീട്ടി.
  • ഓക്‌സ്ഫഡ് സര്‍വകലാശാലയും ആസ്ട്രസെനക്കയും സംയുക്തമായി വികസിപ്പിച്ച കോവിഡ് വാക്‌സിന് യു.കെ അംഗീകാരം നല്‍കി.
  • ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് കേരള ടീമില്‍ തിരിച്ചെത്തുന്നു.
  • ഈ വര്‍ഷത്തെ ഐ.എസ്.എല്ലിലെ അവസാന മത്സരം ഇന്ന് നടക്കും.

https://www.youtube.com/watch?v=KbJxM_AwYWk

By Athira Sreekumar

Digital Journalist at Woke Malayalam