അനീഷിന്റേത് ജാതി കൊലപാതകം തന്നെയെന്ന് ഭാര്യ

അമ്മാവൻ പലതവണ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി. ജാതിയും സാമ്പത്തിക പ്രശ്നവും തന്നെയായിരുന്നു ഈ കൊലപാതകത്തിന് പിന്നിലെന്ന് ഹരിത.

0
241
Reading Time: < 1 minute

 

പാലക്കാട്:

തേങ്കുറിശ്ശിയിലേത് ജാതി വിധ്വേഷത്തിന്റെ പേരിലുള്ള കൊലപാതകമാണെന്ന് വ്യക്തമാക്കി അനീഷിന്റെ ഭാര്യ ഹരിത. കീഴ്ജാതിക്കാരന്‍റെ വീട്ടിൽ താമസിക്കരുതെന്ന് പല തവണ കുടുംബം പറഞ്ഞിരുന്നു. അനീഷിന്റെ കുടുംത്തോടൊപ്പം തന്നെ കഴിയും  എന്ന് ഹരിത ആവർത്തിച്ചു. കേസിൽ നിലവിൽ പോലീസ് കസ്റ്റഡിയിലുള്ള അച്ഛനും അമ്മാവനും പരമാവധി ശിക്ഷ നൽകണം എന്നും പറയുന്നു.

അമ്മാവൻ പലതവണ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി. ജാതിയും സാമ്പത്തിക പ്രശ്നവും തന്നെയായിരുന്നു ഈ കൊലപാതകത്തിന് പിന്നിൽ. അതേസമയം ഹരിതയുടെ തുടർ പഠനത്തിന് സർക്കാർ മുൻകൈ എടുക്കണം എന്ന് അനീഷിന്റെ അച്ഛൻ ആറുമുഖൻ പറഞ്ഞു. പഠിക്കാൻ ആഗ്രഹമുണ്ട്, നല്ല ജോലി വാങ്ങി അനീഷിന്റെ മാതാപിതാക്കളെ നോക്കണമെന്നാണ് ഹരിതയും മാധ്യമങ്ങളോട് പറഞ്ഞത്.

https://www.youtube.com/watch?v=0k7AGWSLLNE

Advertisement