Thu. Jan 23rd, 2025
1500 towers demolished by farmers in Punjab

 

ഡൽഹി:

വിവാദ കര്‍ഷക നിയമമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കർഷകർ നടത്തുന്ന സമരം നീളുന്നു. പ്രക്ഷോഭം നടത്തുന്ന 40 സംഘടനകളുടെ പ്രതിനിധികൽ നാളെ കേന്ദ്രവുമായി ചർച്ച നടത്തും. ഡിസംബർ 30ന് ഉച്ചയ്ക്ക് ഡൽഹിയിലെ വിജ്ഞാൻഭവനിൽ വച്ചാകും ചര്‍ച്ചകള്‍ നടക്കുകയെന്ന് സംയുക്ത കിസാൻ മോര്‍ച്ച അംഗമായ അഭിമന്യു കോഹാര്‍ അറിയിച്ചു. തുറന്ന മനസോടെ കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാൻ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിങ് തോമറും പ്രതികരിച്ചു.

അതേസമയം കാർഷിക നിയമം അംബാനിക്കും അദാനിക്കും വേണ്ടിയാണ് എന്ന വാദം ഉയർത്തി പഞ്ചാബിൽ കർഷകർ 1500 ഓളം ടെലികോം ടവറുകൾ തകർത്തുഅതിൽ 900 ഓളം ടവറുകൾ ജിയോയുടേതാണ്. ടവറുകൾക്ക് കേടുപാട് വരുത്തുകയോ, ജനറേറ്ററുകൾ മോഷ്ടിയ്ക്കുകയോ ആണ് ചെയ്തിട്ടുള്ളതെന്ന് ജിയോ വൃത്തങ്ങൾ പറയുന്നു. ടവറുകളിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചും പ്രതിഷേധം തുടരുകയാണ്. ഇതോടെ കർഷകരോട് സമാധാനം പാലിക്കാൻ മുഖ്യമന്ത്രി അമരീന്ദർ സിങ് ആവശ്യപ്പെട്ടു.

https://www.youtube.com/watch?v=Uy75VUaRCK8

By Athira Sreekumar

Digital Journalist at Woke Malayalam