തിരുവനന്തപുരം:
23ന് നിയമസഭ സമ്മേളനം ചേരാൻ ഗവർണർ അനുമതി നിഷേധിച്ചതിന് പിന്നാലെ ഡിസംബര്‍ 31ന് നിയമസഭ ചേരുമെന്ന് സർക്കാർ. അനുമതിക്കായി വീണ്ടും ഗവര്‍ണറെ സമീപിക്കും. കര്‍ഷകരുടെ പ്രശ്നങ്ങള്‍ ഒരുമണിക്കൂര്‍ ചര്‍ച്ച ചെയ്യും.
മന്ത്രിസഭയുടെ തീരുമാനം അനുമതിക്ക് കൊടുത്താൽ ഗവർണർ അത് അംഗീകരിക്കണം എന്നാണ്. ഗവർണറുടെ നടപടി പാർലമെന്ററി സമ്പ്രദായത്തിന് എതിരാണ്. മന്ത്രിസഭാ യോഗ ശുപാർശ ഗവർണർ അംഗീകരിക്കുന്നതാണ് പതിവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കർഷകരുടെ പ്രശ്ങ്ങളിൽ സംസ്ഥാനത്തിന് ഉത്കണ്ഠയുണ്ടെന്നും വ്യക്തമാക്കി.
ഗവർണർക്കെതിരെ സ്പീക്കറും രംഗത്തെത്തി. അടിയന്തരപ്രാധന്യം തീരുമാനിക്കേണ്ടത് മന്ത്രിസഭയാണെന്നും ഗവർണറുടെ നടപടി ജനാധിപത്യത്തിൻ്റെ ഉള്ളടക്കത്തിന് ചേരാത്തതാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭയെ വിശ്വാസത്തിലെടുത്ത് ഗവർണർ തീരുമാനമെടുക്കണമെന്നും കൂട്ടിച്ചേർത്തു.
https://www.youtube.com/watch?v=kuh91jsxLO8