Wed. Dec 18th, 2024
Vagamon night party organizers conducted party in Kochi and Wayanad also

 

കൊച്ചി:

വാഗമൺ നിശാപാർട്ടിയിൽ പെട്ട സംഘം കൊച്ചിയിലും വയനാട്ടിലും അടക്കം പതിലധകം സ്ഥലത്ത് പാർട്ടി നടത്തിയെന്ന് പോലീസ് കണ്ടെത്തൽ. സംഘത്തിൻ്റെ ബുദ്ധികേന്ദ്രം  ഇപ്പോൾ പിടിയിലായ സൽമാനും നബീലുമാണെന്ന് പൊലീസ് വൃത്തങ്ങൾ പറയുന്നു. ഇരുവരും ചേർന്നാണ് വിവിധ ഇടങ്ങളിൽ നിശാപാര്‍ട്ടി സംഘടിപ്പിച്ചത്. സംഘത്തിന് മയക്കുമരുന്ന് എത്തിക്കുന്നത് തൊടുപുഴ സ്വദേശി അജ്മലാണ്. സംഘത്തിൽ കൊച്ചി സ്വദേശിയായ മോഡൽ ബ്രിസ്റ്റി വിശ്വാസുമുണ്ട്.

സംഘം സമൂഹമാധ്യമമായ ടെലെഗ്രാമിൽ പ്രത്യേക ഗ്രൂപ്പ് ഉണ്ടാക്കിയിരുന്നതായി പോലീസ് മുൻപ് പറഞ്ഞിരുന്നു. സംഘത്തിന്റെ ഫോണുകൾ സൈബർ സെൽ, സൈബർ ടോം വഴി പരിശോധിച്ച് വരികയാണ്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ പോലീസ് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.

വാഗമൺ നിശാപാർട്ടി ലഹരിമരുന്ന് കേസിൽ പൊലീസ് കസ്റ്റഡിയിൽ എടുത്ത് വിട്ടയച്ച 49 പേരുടെ വൈദ്യപരിശോധനഫലം ഇന്ന് പുറത്ത് വരും. ഇതിൽ ലഹരിമരുന്നിന്‍റെ അംശം കണ്ടെത്തിയാൽ അവർക്കെതിരെ പൊലീസ് കേസെടുക്കും. ഇതിനിടെ ക്രിസ്മസ് സീസൺ മുൻനിർത്തി മേഖലയിലെ ഹോട്ടലുകളിൽ പൊലീസ് ലഹരിമരുന്ന് പരിശോധന കർശനമാക്കി.

https://www.youtube.com/watch?v=Yj_MogghoVc

By Athira Sreekumar

Digital Journalist at Woke Malayalam