Fri. Nov 22nd, 2024
Sister Abhaya case CBI court verdict report out

 

ഇന്നത്തെ പ്രധാന വാർത്തകൾ:

  • മലയാളമാകെ കവിതയുടെ രാത്രി മഴ പെയ്യിച്ച കവയിത്രി സുഗതകുമാരി ഇനി കണ്ണീരോർമ്മ.
  • സിസ്റ്റര്‍ അഭയയുടേത് ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും വിചാരണയിൽ വ്യക്തമായതായി സിബിഐ കോടതി.
  • സിസ്റ്റർ അഭയ കൊല്ലപ്പെട്ട കേസിൽ രണ്ടു പ്രതികൾക്കും ജീവപര്യന്തം തടവ് ശിക്ഷ.
  • അഭയ കേസ് ശിക്ഷാ വിധിയിലെ ആരോപണങ്ങൾ  അവിശ്വസനീയമാണെന്നും പ്രതികൾക്ക് തങ്ങളുടെ നിരപരാധിത്യം തെളിയിക്കാനും അപ്പീൽ നൽകാനുള്ള അവസരമുണ്ടെന്നും ക്നാനായ കത്തോലിക്കാ സഭ കോട്ടയം അതിരൂപത ആർച്ച് ബിഷപ്പ് ഫാ. മൈക്കിൾ വെട്ടിക്കാട്ട് വിശദീകരണ കുറിപ്പിലൂടെ പ്രതികരിച്ചു.
  • കേരളത്തില്‍ ഇന്നും 6000 കടന്ന് കോവിഡ് രോഗികൾ. 6169 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.
  • ഓക്സ്ഫഡ് സർവ്വകലാശാലയുടെ ആസ്ട്രസെനക്ക വാക്സിന് അടുത്തയാഴ്ച്ച അനുമതി കിട്ടിയേക്കും.
  • ആറ് സംസ്ഥാനങ്ങളിലെ കര്‍ഷകരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച ആശയ വിനിമയം നടത്തും.
  • പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവര്‍ണറുടെ നടപടിയില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി നല്‍കിയ കത്തിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ മറുപടി നല്‍കി.
  • പി കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് വരാന്‍ തീരുമാനം.
  • ജമ്മുകശ്മീർ ജില്ലാ വികസന സമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഗുപ്കര്‍ സഖ്യത്തിന് മികച്ച വിജയം.
  • മുതിര്‍ന്ന വ്യക്തി അവരുടെ  ഇഷ്ടപ്രകാരം വിവാഹം കഴിച്ച് മതപരിവര്‍ത്തനം നടത്താന്‍ തീരുമാനമെടുക്കുന്നതില്‍ ഇടപെടാനാവില്ലെന്ന് കൊൽക്കത്ത ഹൈക്കോടതി.
  • യുകെയിൽ കൊവിഡ് വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ പബ്ളിക് ദിനത്തിൽ ഇന്ത്യയിലെത്താനുള‌ള തീരുമാനം ബ്രിട്ടീഷ് പ്രധാനമന്ത്രി പുനപരിശോധിച്ചേക്കും.
  • രജനികാന്തിന്റെ പുതിയ ചിത്രമായ അണ്ണാത്തെയുടെ സെറ്റിൽ കൊവിഡ് പടരുന്നു.
  • ഒരു ക്ലബ്ബിനായി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമെന്ന​ റെക്കോർഡ് സ്വന്തമാക്കി മെസ്സി.
  • മുന്‍ പ്രസിഡന്റ് സെപ് ബ്ലാറ്ററിനെതിരെ ക്രിമിനല്‍ കുറ്റാരോപണവുമായി ഫിഫ.

https://www.youtube.com/watch?v=awBm_8MZqfQ

By Athira Sreekumar

Digital Journalist at Woke Malayalam