Tue. Aug 12th, 2025 11:45:04 PM
social media viral child abuse case wife came in support of husband

 

തിരുവനന്തപുരം:

കുട്ടികളെ ക്രൂരമായി മർദിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ അറസ്റ്റിലായ സുനിൽകുമാനെതിരെ കുറ്റം ചുമത്തരുതെന്ന് ഭാര്യ. നിയമനടപടി സ്വീകരിക്കരുതെന്ന് അഭ്യര്‍ത്ഥിച്ച ഭാര്യ ഭര്‍ത്താവ് പ്രശ്‌നക്കാരന്‍ അല്ലെന്നും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന കാര്യങ്ങള്‍ തെറ്റാണെന്നും പറഞ്ഞു. 

കുട്ടികളെ മര്‍ദ്ദിക്കുന്ന ആളല്ല. സുനില്‍കുമാര്‍ കുടുംബത്തിന് വേണ്ടി ജീവിക്കുന്നയാളാണ്. കുടുംബത്തില്‍ ഒരു തര്‍ക്കമുണ്ടായപ്പോള്‍ ഭര്‍ത്താവിനെ പേടിപ്പിക്കാനാണ് വീഡിയോ എടുത്തത്. വീഡിയോ അറിയാതെ പുറത്തുപോയതാണ്കേസെടുക്കാതെ ഒഴിവാക്കണമെന്നും സുനില്‍കുമാറിന്റെ ഭാര്യ ആവശ്യപ്പെട്ടു. എന്നാൽ കേസിൽ സുനില്‍കുമാറിന്റെ മൊഴിയെടുത്ത ശേഷം പൊലീസ് തുടര്‍നടപടികള്‍ സ്വീകരിക്കും.  

https://www.youtube.com/watch?v=yKFWGiz-xyM

 

By Athira Sreekumar

Digital Journalist at Woke Malayalam