Mon. Dec 23rd, 2024
child abuse culprit arrested

 

തിരുവനന്തപുരം:

സമൂഹ മാധ്യമങ്ങളിൽ ഏറെ പ്രചരിച്ച കുട്ടികളെ മർദ്ദിക്കുന്ന വീഡിയോയിലെ ആളെ പോലീസ് കണ്ടെത്തി. ആറ്റിങ്ങൽ  സ്വദേശിയായ സുനിൽകുമാർ (45) ആണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുക്കുമെന്നും പോലീസ് പറഞ്ഞു. കേരളാ പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഈ വിവരം അറിയിച്ചത്.

ഈ സംഭവത്തെക്കുറിച്ചു അന്വേഷിക്കണമെന്ന ആവശ്യവുമായി ധാരാളം പേർ പ്രസ്തുത വീഡിയോ തങ്ങൾക്ക് അയച്ചുതന്നിരുന്നെന്നും ദൃശ്യങ്ങളിലുള്ള ആളിനെക്കുറിച്ചു ചിലർ നൽകിയ സൂചനകളിൽ നിന്നുമാണ് ഇയാളെ പിടികൂടിയതെന്ന് പോലീസ് പറയുന്നു. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയേയും പെണ്‍കുട്ടിയേയും പിതാവ് അതിക്രൂരമായി മർദിക്കുന്ന വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചത്.

https://www.youtube.com/watch?v=kvwVxHl5IvI&t=8s

By Athira Sreekumar

Digital Journalist at Woke Malayalam