Sun. Feb 23rd, 2025
image of actress assault case culprits out

 

കൊച്ചി:

യുവനടിയെ മാളിൽ അപമാനിച്ച കേസിലെ പ്രതികളുടെ ദൃശ്യം പോലീസ് പുറത്തുവിട്ടു. മെട്രോ സ്റ്റേഷനിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. പ്രതികള്‍ 25 വയസില്‍ താഴെ പ്രായമുള്ളവരാണെന്നാണ് കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ എറണാകുളം ജില്ലയ്ക്ക് പുറത്തുള്ളവരാണെന്നാണ് സൂചന.

പ്രതികള്‍ മെട്രോ വഴിയാണ് മാളിലെത്തിയത്. ഇരുവരും മെട്രോയില്‍ തന്നെ തിരിച്ച് സൗത്ത് സ്റ്റേഷനിലേക്ക് പോയി. ആലുവ മുട്ടം ഭാഗത്തേക്കാണ് ഇവര്‍ പോയത്. മെട്രോ സ്റ്റേഷനിലെ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് ഇക്കാര്യം പോലീസ് ഉറപ്പിച്ചത്. മുട്ടം സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാനും പോലീസ് തീരുമാനിച്ചു.

https://www.youtube.com/watch?v=ZFP1PZsgUkI

 

By Athira Sreekumar

Digital Journalist at Woke Malayalam