Sun. Dec 22nd, 2024
nadapuram tension arises between police and party leaders

 

കോഴിക്കോട്:

വോട്ടെടുപ്പിനിടെ നാദാപുരം തെരുവംപറമ്പില്‍ പോലീസും പാർട്ടി പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടൽ. പോലീസ് ഗ്രനേഡും കണ്ണീർവാതകവും പ്രയോഗിച്ചു. തടിച്ചുകൂടിയ ജനങ്ങളെ പിരിച്ച് വിടുന്നതിനിടെയാണ് സംഘർഷമുണ്ടായത്. പോലീസുകാക്കടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പോലീസ് വാഹനങ്ങൾക്ക് നേരെയും അക്രമമുണ്ടായി. എസ്പി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയാണ് ജനങ്ങളെ പിരിച്ചുവിട്ടത്. 

കനത്ത പോളിങ്ങായിരുന്നു നാദാപുരം മേഖല അടക്കമുള്ളയിടങ്ങളില്‍ രാവിലെ മുതലെ തന്നെയുണ്ടായിരുന്നത്. എന്നാൽ സാമൂഹിക അകലമടക്കം പലയിടങ്ങളിലും പാലിക്കപ്പെട്ടില്ല. നാട്ടുകാര്‍ തടിച്ച് കൂടുന്ന അവസ്ഥയായിരുന്നു. തെരുവംപറമ്പില്‍ നിലവില്‍ സ്ഥിതി നിയന്ത്രണവിധേയമായെങ്കിലും വന്‍ പോലീസ് സന്നാഹമാണ് നാദാപുരം മേഖലയിലാകെ ഒരുക്കിയിരിക്കുന്നത്.

https://www.youtube.com/watch?v=ZIOBmS-6sao

By Athira Sreekumar

Digital Journalist at Woke Malayalam