Sun. Dec 22nd, 2024
votting symbolic pic (c) Ecponomic times

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള അവസാനഘട്ട വോട്ടെടുപ്പിലും കനത്ത പോളിംഗ്.  നാലു ജില്ലകളിലും ഉച്ചവരെ  പകുതിയിലധികം വോട്ടര്‍മാര്‍ രേഖപ്പെടുത്തി. മറ്റു രണ്ടു ഘട്ടങ്ങളേക്കാളും മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്. മലപ്പുറത്ത് ചിലയിടങ്ങളില്‍ സംഘര്‍ഷം. ഉച്ചയ്ക്ക് 1.45 വരെ നാലു ജില്ലകളിലും 55 ശതമാനമാണ് പോളിംഗ്.  ചിലയിടങ്ങളില്‍ 70 ശതമാനം പിന്നിട്ടു.

പൊതുവെ സമാധാനപരമായി തുടങ്ങിയ വോട്ടെടുപ്പിനിടെ അങ്ങിങ്ങ് ഒറ്റപ്പെട്ട അക്രമസംഭവങ്ങളും അരങ്ങേറി. കോഴിക്കോട് നാദാപുരത്ത് സംഘര്‍ഷം നിയന്ത്രിക്കാന്‍ പോലിസ് ലാത്തി വീശുകയും ഗ്രനേഡ് ഉപയോഗിക്കുകയും ചെയ്തു. കണ്ണൂര്‍ മുഴുപ്പിലങ്ങാട് പഞ്ചായത്തില്‍ കള്ളവോട്ട് ചെയ്തതായി ആരോപണം. കാസർഗോഡ്  കള്ളവോട്ട് ചെയ്തെന്ന ആരോപണം തള്ളി വോട്ടര്‍മാര്‍ രംഗത്ത് വന്നു.

ഇന്നു തിരഞ്ഞെടുപ്പു  നടക്കുന്ന കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം എന്നീ നാല് ജില്ലകളിലെ മിക്ക ബൂത്തുകളിലും രാവിലെ മുതല്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. മലപ്പുറത്ത് മലപ്പുറം – 45.39 %, കോഴിക്കോട്- 44.87 %, കണ്ണൂർ – 45.01%, കാസർകോഡ്- 44.47 % എന്നിങ്ങനെയാണ് പോളിംഗ്. കണ്ണൂര്‍ ആന്തൂരില്‍ ഉച്ചയ്ക്ക് 1.30 വരെ 70 ശതമാനം പേര്‍ വോട്ട് ചെയ്തു.

പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലുമാണ് രാവിലെ മുതല്‍ കനത്ത പോളിംഗ് രേഖപ്പെടുത്തിയത്. എന്നാല്‍ കോർപ്പറേഷനുകളും ഒട്ടും പിന്നിലല്ല. കോഴിക്കോട് – 37.69, കണ്ണൂർ- 34.19 എന്നിങ്ങനെയാണ് പോളിംഗ് നില.

കാസർഗോഡ് മംഗൽപ്പാടിയിൽ 20 ആം വാർഡിലാണ് മകന്റെ വോട്ട് പിതാവ് മാറി ചെയ്തത്. എം എം അസ്ലമിന്റെ വോട്ട് പിതാവ് മുനീർ മാറി ചെയ്യുകയായിരുന്നു. സ്ലിപ് മാറി പോയതാണ് പ്രശ്നമായത്. പോളിംഗ് ബൂത്തിൽ നിന്ന് ആരും ഇത് കണ്ടുപിടിച്ചില്ല. മകന്‍റെ സ്ലിപ്പ് മാറി പിതാവ് വോട്ട് ചെയ്തത്  ഉദ്യോഗസ്ഥരുടെ അശ്രദ്ധയാണെന്നാണ് റിപ്പോര്‍ട്ട്.

മലപ്പുറത്ത് ഉച്ചയോടെ 50 ശതമാനം വോട്ട് രേഖപ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ജില്ലയില്‍ താനൂരിലും പെരുമ്പടപ്പ് കോടത്തൂരിലും എല്‍ഡിഎഫ്- യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി സംഘര്‍ഷത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് പരുക്ക്. പ്രായമായ വോട്ടറുമായെത്തിയ എല്‍ഡിഎഫ് പ്രവര്‍ത്തകരോട്  ബന്ധുക്കളില്ലാതെ വോട്ട് ചെയ്യാന്‍ അനുവദിക്കില്ലെന്നു യുഡിഎഫ് പ്രവര്‍ത്തകര്‍ വ്യക്തമാക്കിയതോടെ തുടങ്ങിയ തര്‍ക്കം സംഘര്‍ഷത്തിനു വഴിമാറുകയായിരുന്നു.

സംസ്ഥാനം – 45.05%

ജില്ലകള്‍

മലപ്പുറം – 45.39
കോഴിക്കോട്- 44.87
കണ്ണൂർ – 45.01
കാസർകോഡ്- 44.47

കോർപ്പറേഷൻ

കോഴിക്കോട് – 37.69

കണ്ണൂർ- 34.19

മുനിസിപ്പാലിറ്റി

മലപ്പുറം

പൊന്നാനി – 35.86
തിരൂര്‍ – 39.97
പെരിന്തല്‍മണ്ണ -41.61
മലപ്പുറം -41.56
മഞ്ചേരി -44.21
കോട്ടയ്ക്കല്‍ -41.46
നിലമ്പൂര്‍ -38.49
താനൂര്‍ -39.70
പരപ്പനങ്ങാടി -40.55
വളാഞ്ചേരി -46.05
തിരൂരങ്ങാടി -41.06
കൊണ്ടോട്ടി -38.96

കോഴിക്കോട്

കൊയിലാണ്ടി – 36.39
വടകര – 41.98
പയ്യോളി – 38.92
രാമനാട്ടുകര – 47.85
കൊടുവളളി – 38.21
മുക്കം – 44.53
ഫറോക്ക് – 41.09

കണ്ണൂര്‍

തളിപ്പറമ്പ് – 44.04
കൂത്തുപറമ്പ് – 46.39
തലശ്ശേരി – 34.15
പയ്യന്നൂര്‍ – 43.67
ഇരിട്ടി – 42.89
പാനൂര്‍ -32.36
ശ്രീകണ്ഠപുരം – 42.60
ആന്തൂര്‍ – 54.56

കാസര്‍ഗോഡ്

കാഞ്ഞങ്ങാട് – 36.69
കാസര്‍ഗോഡ് – 39.22
നീലേശ്വരം -45.64

ബ്ലോക്ക് പഞ്ചായത്ത്

മലപ്പുറം

തിരൂര്‍ – 45.99
വേങ്ങര -44.23
താനൂര്‍- 45.35
തിരൂരങ്ങാടി -44.07
കുറ്റിപ്പുറം -44.84
മങ്കട -46.23
പെരിന്തല്‍മണ്ണ-43.74
മലപ്പുറം-46.76
അരീക്കോട്-48.23
കൊണ്ടോട്ടി – 47.85
കാളികാവ് -45.38
വണ്ടൂര്‍ -45.20
നിലമ്പൂര്‍ -47.95
പൊന്നാനി -46.07
പെരുമ്പടപ്പ് -42.48

കോഴിക്കോട്

വടകര – 45.64
തൂണേരി – 46.17
കുന്നുമ്മല്‍ – 48.51
തോടന്നൂര്‍ – 44.07
മേലാടി – 43.93
പേരാമ്പ്ര -48.73
ബാലുശ്ശേരി – 47.29
പന്തലായനി – 48.16
ചേലന്നൂര്‍ – 47.33
കൊടുവളളി – 46.32
കുന്നമംഗലം – 48.02
കോഴിക്കോട് – 42.63

കണ്ണൂര്‍

കല്ല്യാശ്ശേരി – 45.78
പയ്യന്നൂര്‍ – 49.92
തളിപ്പറമ്പ് – 48.29
ഇരിക്കൂര്‍ – 47.13
കണ്ണൂര്‍ – 45.34
ഇടക്കാട് – 47.57
തലശ്ശേരി – 47.55
കൂത്തുപറമ്പ് – 45.05
പാനൂര്‍ – 47.24
ഇരിട്ടി – 47.67
പേരാവൂര്‍ – 43.45

കാസര്‍ഗോഡ്

കാറടുക്ക – 47.80
മഞ്ചേശ്വരം – 40.83
കാസര്‍ഗോഡ് – 39.50
കാഞ്ഞങ്ങാട് – 44.21
പരപ്പ – 50.74
നീലേശ്വരം -50.67