Sun. Jan 19th, 2025
local body election last phase campaign ending today

 

തിരുവനന്തപുരം:

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ജില്ലകളില്‍ പരസ്യ പ്രചാരണം ഇന്ന് വൈകീട്ട് 6 ന് അവസാനിക്കും. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഡിസംബർ 14ന് വോട്ടെടുപ്പ് നടക്കുന്നത്. ആദ്യ രണ്ട് ഘട്ടങ്ങളിൽ ഉണ്ടായിരുന്ന കനത്ത പോളിംഗ് ശതമാനം തന്നെയാണ് മൂന്നാം ഘട്ടത്തിലും മുന്നണികൾ പ്രതീക്ഷിക്കുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ടത്തില്‍ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ കള്ളവോട്ട് തടയുന്നതിനായി കര്‍ശന നടപടികള്‍ സ്വീകരിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം മലപ്പുറം നിലമ്പൂർ മുണ്ടേരി അപ്പൻകാപ്പ് കോളനിയിൽ പി വി അൻവർ എംഎൽഎയെ യുഡിഎഫ് തടഞ്ഞതിനെ തുടർന്ന് സംഘർഷമുണ്ടായി. അപ്പൻകാപ്പ് കോളനിയിൽ രാത്രി 11 ന് എത്തിയ പി വി അൻവർ എംഎൽഎയെ യുഡിഎഫ് തടയുകയായിരുന്നു. മദ്യവും പണവും നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാനാണ്  എംഎൽഎ എത്തിയത് എന്നാണ് യുഡിഎഫ് ആരോപിക്കുന്നത്.

https://www.youtube.com/watch?v=7JHOG7z_ddo

By Athira Sreekumar

Digital Journalist at Woke Malayalam