മലപ്പുറം:
മലപ്പുറം കൊണ്ടോട്ടി നഗരസഭയിലെ സ്ഥാനാർഥി വോട്ടർമാർക്ക് പണം നൽകുന്ന വീഡിയോ പുറത്ത്. സ്വതന്ത്ര സ്ഥാനാർഥി പണം വിതരണം ചെയ്യുന്ന വീഡിയോ എൽഡിഎഫാണ് പുറത്ത്വിട്ടത്. ഇരുപത്തിയെട്ടാം വാർഡിലെ സ്വതന്ത്ര സ്ഥാനാർഥി താജുദ്ദിനാണ് പണം നൽകിയത്. കഴിഞ്ഞ തവണ യുഡിഎഫ് ഒരു വോട്ടിന് ജയിച്ച വാർഡിലാണ് സംഭവം.
നിലമ്പൂരിലും സമാനമായ സംഭവം ഉണ്ടായി. നിലമ്പൂർ ഇരുപത്തിയേഴാം ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർഥി ഫിറോസ് ഖാനെതിരെ ഒരു വോട്ടർ തന്നെയാണ് പരാതി നൽകിയത്. വോട്ട് ചോദിച്ചെത്തിയ ഫിറോസ് ഖാൻ നിർബന്ധിച്ച് 1500 രൂപ നൽകിയതായി വോട്ടറായ ശകുന്തള പരാതിപ്പെട്ടു. ഇതോടെ മലപ്പുറം ജില്ലയിൽ പ്രചാരണം മൂന്ന് മണിക്ക് അവസാനിപ്പിക്കാൻ നിർദ്ദേശം നൽകി.
https://www.youtube.com/watch?v=Xvj3s2RHKpc