വിഖ്യാത കൊറിയൻ സംവിധായകൻ കിംകി ഡുക്ക് അന്തരിച്ചു. കൊവിഡിനെ തുടർന്ന് ലാത്വിയയിൽ ചികിത്സയിലിരിക്കെയാണ് മരണം. 59 വയസായിരുന്നു. കാൻ, ബെർലിൻ, വെനീസ് അന്താരാഷ്ട്ര ചലച്ചിത്രമേളകൾക്ക് ശേഷം നവംബർ 20നാണ് ഇദ്ദേഹം ലാത്വിയിൽ എത്തിയത്. തുടർന്ന് കൊവിഡാനന്തര ബുദ്ധിമുട്ടുകളെ തുടർന്ന് ഇന്ന് മരണപ്പെടുകയായിരുന്നു.
1995-ൽ കൊറിയൻ ഫിലിം കൗൺസിൽ നടത്തിയ ഒരു മത്സരത്തിൽ കിം കി ഡുക്കിന്റെ തിരക്കഥ ഒന്നാം സമ്മാനം നേടിയത് അദ്ദേഹത്തിന് വഴിത്തിരിവായി. ദി നെറ്റ്, ഡ്രീം, പിയാത്ത, ഹ്യൂമൻ,സ്പേസ്, ടൈം ആൻഡ് ഹ്യൂമൻ, സ്പ്രിങ്, സമ്മർ, ഫാൾ, വിന്റർ… ആന്റ് സ്പ്രിങ് എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന ചിത്രങ്ങൾ. 2019 ൽ പുറത്തിറങ്ങിയ ഡിസോൾവ് ആണ് അദ്ദേഹത്തിന്റെ അവസാന ചിത്രം. ഐഎഫ്എഫ്കെയിൽ അടക്കം നേരിട്ട് പങ്കെടുത്തിട്ടുള്ള മലയാളികളുടെ പ്രിയപ്പെട്ട സംവിധായകൻ ആയിരുന്നു കിം കി ഡുക്ക്.
https://www.youtube.com/watch?v=LXtLRmgGHc8