കേന്ദ്രം പാസാക്കിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 16 ദിവസങ്ങളോളമായി വിവിധ കർഷക സംഘടനകളുടെ നേതൃത്വത്തിൽ സമരം തുടരുകയാണ്. ഈ സമരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പലവിധത്തിലുള്ള പോസ്റ്റുകൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. എന്തൊകൊണ്ട് കാർഷിക നിയമത്തെ എതിർക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഡാറ്റകൾ ചോദിക്കുന്ന വീരന്മാർക്കായി ആവശ്യപ്പെട്ട ഡാറ്റകൾ നിരത്തുന്നു എന്നു പറഞ്ഞുകൊണ്ടാണ് ബിജു സ്വാമി ഒരു പോസ്റ്റിട്ടിരിക്കുന്നത്.
അദ്ദേഹത്തിന്റെ കുറിപ്പ് തുടങ്ങുന്നത് ഇങ്ങനെയാണ്. ‘കർഷക സമരത്തെക്കുറിച്ച് പൊതുവായി എഴുതുമ്പോൾ കുറെ വികസന വീരന്മാർ ഉടനെ ചോദിക്കും ഡാറ്റ എവിടെ? എന്നിട്ട് കേന്ദ്രം പടച്ചു വിടുന്ന കുറെ കള്ളക്കണക്കുകൾ എടുത്തു വീശികൊണ്ട് ഗുസ്തിയാണ്’ ബിജു സ്വാമി പറയുന്നു. എപിഎംസി അല്ലെങ്കിൽ മണ്ഡി എന്തെന്ന് അറിയാത്ത കുറെ ടീമുകളാണ് എപിഎംസി ഇല്ലെങ്കിൽ കർഷകന് മികച്ച വില കിട്ടും ആർക്കും എവിടെയും പോയി വാങ്ങാമല്ലോ എന്നൊക്കെയുള്ള വാദം ഉന്നയിക്കുന്നതെന്നും അദ്ദേഹം പറയുന്നു.
മോദി സർക്കാർ കൊണ്ടുവന്ന നിയമങ്ങൾ അംബാനി, അദാനി, ഐടിസി, ലിവർ എന്നീ കൂട്ടർക്ക് വേണ്ടിയുണ്ടാക്കിയ നിയമം ആണെന്ന് ലളിതമായി ചിന്തിച്ചാൽ പോലും മനസിലാക്കാമെന്നും ബിജു സ്വാമി അഭിപ്രായപ്പെട്ടു. എപിഎംസി എന്തുകൊണ്ട് വേണമെന്ന് വ്യക്തമാക്കുന്ന ഡാറ്റകളും കൂട്ടിച്ചേർത്താണ് അദ്ദേഹത്തിന്റെ വിശദീകരണം.
https://www.facebook.com/100006151091876/posts/2719296468285363/?d=n