Mon. Dec 23rd, 2024
CM Raveendran will be discharged today

 

കൊച്ചി:

മുഖ്യമന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ ഇന്ന് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യും. എന്നാൽ ഒരാഴ്ചത്തെ വിശ്രമം വേണമെന്ന് മെഡിക്കൽ ബോർഡ് നിരീക്ഷിച്ചു. ചോദ്യം ചെയ്യലിന് ഹാജരാകാൻ രണ്ടാഴ്ച കൂടി സമയം വേണമെന്ന് ആവശ്യപ്പെട്ട് സി എം രവീന്ദ്രൻ ഇന്നലെ ഇഡിക്ക് കത്തയച്ചിരുന്നു. കടുത്ത തലവേദനയും കഴുത്ത് വേദനയും ഉണ്ട്. നടക്കാൻ കഴിയാത്ത അവസ്ഥയാണ്. മെഡിക്കൽ സൂപ്രണ്ടിൻ്റെ റിപ്പോർട്ടും കത്തിനൊപ്പം ഉൾപ്പെടുത്തിയാണ് ഇന്നലെ കത്തയച്ചത്.

https://www.youtube.com/watch?v=Gu0h25KMIUI

By Athira Sreekumar

Digital Journalist at Woke Malayalam