ഡൽഹി:
ഡൽഹി വംശഹത്യ അതിക്രമം ആളിക്കത്തിച്ചതിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും ഉത്തരവാദിത്ത്വമുണ്ടെന്ന് സിപിഎം ഡൽഹി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ‘വടക്കുകിഴക്കൻ ഡൽഹി വർഗീയ കലാപം: വസ്‌തുതാ റിപ്പോർട്ട്‘ ചൂണ്ടിക്കാട്ടുന്നത്.
വംശഹത്യ ഇരകളും ദൃക്സാക്ഷികളുമായ 400 ഓളം പേരെ നേരിൽകണ്ട് അഭിമുഖം നടത്തിയാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടും ഡൽഹി സംസ്ഥാന സെക്രട്ടറി കെ എം തിവാരിയും പറഞ്ഞു.
ഡൽഹിയിൽ പൗരത്വഭേദഗതി നിയമത്തിന് എതിരായ പ്രക്ഷോഭങ്ങൾ അടിച്ചമർത്താൻ ഹിന്ദുത്വ സംഘങ്ങൾ ഏകപക്ഷീയമായാണ് അക്രമം അഴിച്ചുവിട്ടത്. മറുവിഭാഗം ആക്രമണങ്ങളിൽനിന്ന് രക്ഷപ്പെടാനുള്ള പ്രതിരോധത്തിലായിരുന്നു. ഈ സാഹചര്യത്തിൽ ഡൽഹി വംശഹത്യയെ ‘ഡൽഹി കലാപ’മെന്ന് വിശേഷിപ്പിക്കുന്നത് തെറ്റാണെന്നും റിപ്പോർട്ടിൽ പറയുന്നു.
കലാപത്തിൽ കൊല്ലപ്പെട്ട 53 പേരിൽ 40ഉം ന്യൂനപക്ഷ സമുദായാംഗങ്ങളായിരുന്നു. 13 പേരാണ് മറുവിഭാഗത്തിൽനിന്ന് കൊല്ലപ്പെട്ടത്. ഭൂരിഭാഗം പ്രദേശങ്ങളിലും ഹിന്ദുത്വ അക്രമികളോടൊപ്പമായിരുന്നു പൊലീസ് എന്നതിന് വീഡിയോ തെളിവുകൾ ഉണ്ട് റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചു.
https://www.youtube.com/watch?v=EAIEG5BrVFg&t=5s