കാര്‍ഷിക നിയമത്തിനെതിരെ സമരം നടത്തുന്ന കര്‍ഷകരുടെ സംഘടനകൾ തുടര്‍ നടപടികൾ തീരുമാനിക്കാൻ ഇന്ന് യോഗം ചേരും. നിയമഭേദഗതികൾ എഴുതി നൽകാമെന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിര്‍ദ്ദേശം കര്‍ഷകര്‍ ചര്‍ച്ച ചെയ്യും. അഞ്ചിന ഫോർമുലയാണ് സർക്കാർ മുന്നോട്ട് വെച്ചിരിക്കുന്നത്.
താങ്ങുവില നിർത്തലാക്കില്ല, സർക്കാർ നിയന്ത്രിത കാർഷിക ചന്തകൾ നിലനിർത്തും, സ്വകാര്യ മേഖലയെ നിയന്ത്രിക്കും, കർഷക– വ്യാപാരി തർക്കങ്ങൾ, പരിഹരിക്കാൻ സബ് ഡിവിഷനൽ മജിസ്ട്രേട്ടിനു പകരം സിവിൽ കോടതി, സ്വകാര്യ, സർക്കാർ ചന്തകൾക്ക് നികുതി ഏകീകരണം നടപ്പാക്കും എന്നിവ സംബന്ധിച്ച ഉറപ്പുകളാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.
അതേസമയം കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാക്കള്‍ ഇന്ന് രാഷ്ട്രപതിയെ കാണും. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സി പി ഐ ജനറൽ സെക്രട്ടറി ഡി രാജ, എൻ സി പി അധ്യക്ഷൻ ശരത് പവാർ എന്നിവർക്കൊപ്പം ഡിഎംകെ പ്രതിനിധിയുമുണ്ടാകും. വൈകിട്ട് 5 മണിക്ക് രാഷ്ട്രപതിയെ കണ്ട് നിവേദനം നൽകാനാണ് തീരുമാനം. കർഷകരുടെ സമരത്തിന് 18 പ്രതിപക്ഷ കക്ഷികൾ ഇതിനോടകം പിന്തുണയറിയിച്ചിരുന്നു.
https://www.youtube.com/watch?v=aArUBEMEqMA