Mon. Dec 23rd, 2024
SC questions KUWJ for submitting appeal for Sidhique Kappan

 

ഉത്തർപ്രദേശിലെ ഹാഥ്റസിൽ റിപ്പോർട്ടിങ്ങിന് പോകുന്നതിനിടെ അറസ്റ്റിലായ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ധിഖ് കാപ്പന് ജാമ്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് കേരള പത്രപ്രവർത്തക യൂണിയൻ സമർപ്പിച്ച ഹർജി ചോദ്യം ചെയ്ത് സുപ്രീംകോടതി. ക്രിമിനൽ കേസിലെ പ്രതിക്ക് വേണ്ടി സംഘടനയ്ക്ക് ഹർജി നൽകാൻ ആകുമോ എന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ ചോദിച്ചു. 

ഇതോടെ സാങ്കേതിക പ്രശ്ങ്ങൾ പരിഹരിക്കാൻ സിദ്ധിക്ക് കാപ്പന്റെ ബന്ധുക്കളെ കക്ഷിയാക്കാമെന്ന അഭിഭാഷകൻ കപിൽ സിബലിന്റെ ആവശ്യം കോടതി അംഗീകരിച്ചു. പത്രപ്രവർത്തക യൂണിയൻ സമർപ്പിച്ച സത്യവാങ്മൂലത്തിന്റെ ഒരാഴ്ചയ്ക്കകം മറുപടി നൽകാൻ കോടതി യുപി പോലീസിനോട് കോടതി ആവശ്യപ്പെട്ടു. കേസ് അടുത്തയാഴ്ചത്തേക്ക് മാറ്റുകയും ചെയ്തു.

https://www.youtube.com/watch?v=GBE6537VFjo

 

 

 

By Athira Sreekumar

Digital Journalist at Woke Malayalam