2021 ലെ റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾക്ക് മുഖ്യാതിഥിയായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണെ ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നവംബർ 27 ന് ഇരുരാജ്യങ്ങളുടെയും നേതാക്കൾ തമ്മിൽ നടത്തിയ ടെലിഫോണിക് സംഭാഷണത്തിനിടെയാണ് ക്ഷണം നൽകിയതെന്നാണ് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗികമായ പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല.
അതേസമയം 2021ൽ ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുമെന്നും ബോറിസുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ ഇരുരാജ്യങ്ങളുടെയും വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, കാലാവസ്ഥാ വ്യതിയാനം, കൊവിഡ് -19 നെ നേരിടുക തുടങ്ങി എല്ലാ മേഖലകളിലുമുള്ള സഹകരണത്തെക്കുറിച്ച് സംസാരിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിൽ കുറിച്ചിരുന്നു.
യുകെ-ഇന്ത്യ ബന്ധം കൂടുതൽ ശക്തമാക്കാൻ താൻ വളരെ അധികം ആഗ്രഹിക്കുന്നതായി ബോറിസും പറഞ്ഞിരുന്നു.