കേന്ദ്രസർക്കാരുമായുള്ള ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ ഡൽഹി ചലോ പ്രക്ഷോഭം ശക്തമാക്കാനൊരുങ്ങി കർഷക സംഘടനകൾ ഏഴാം ദിവസവും മുന്നേറുന്നു. രാജ്യ തലസ്ഥാനം സ്തംഭിച്ചിരിക്കുകയാണ്. കൂടാതെ പഞ്ചാബുകളിലേക്കുള്ള ട്രെയിനുകൾ റദ്ധാക്കി. ഈ സാഹചര്യത്തിൽ കർഷക സമരം വിലയിരുത്താൻ ഡൽഹിയിൽ അടിയന്തര മന്ത്രിതല യോഗം ചേരുന്നു. അമിത് ഷായുടെ വസതിയിൽ ചേരുന്ന യോഗത്തിൽ നരേന്ദ്ര സിംഗ് തോമറും പീയുഷ് ഗോയലും പങ്കെടുക്കുന്നുണ്ട്.
അതേമസയം കർഷക സമരത്തിന് പിന്തുണ അറിയിച്ച് കായിക താരങ്ങൾ രംഗത്തെത്തി. പത്മശ്രീ, അർജുന അവാർഡ് ജേതാവായ ഗുസ്തി താരം കർത്താർ സിങ്, അർജുന അവാർഡ് ജേതാക്കളായ സജ്ജൻ സിങ്, രാജ്‌ബീർകൗർ എന്നിവർ പുരസ്‌കാരങ്ങൾ തിരികെ നൽകുമെന്ന് അറിയിച്ചു.
നാളെ നാലാംഘട്ട ചർച്ചകൾ നടക്കാനിരിക്കെ വിവിധ സംഘടനകളുമായി സംയുക്ത സമര സമിതി ഭാവി പരിപാടികൾ ആലോചിക്കുകയാണ്. പുതിയ നിയമഭേദഗതികൾ പിൻവലിച്ച്, മിനിമം താങ്ങുവില ഉറപ്പുനൽകുന്ന പുതിയ നിയമം കൊണ്ടുവരണമെന്ന ശക്തമായ ആവശ്യമാണ് കർഷകർ മുന്നോട്ട്വെയ്ക്കുന്നത്.
https://www.youtube.com/watch?v=kgCypoPt8as