Wed. Jan 22nd, 2025
തിരുവനന്തുപുരം:

സംസ്ഥാനത്ത് മിക്ക ജില്ലകളിലും മഴക്കെടുതികളും പ്രളയ ഭീഷണിയും കടല്‍ക്ഷോഭവും വര്‍ധിച്ചു വരുന്ന സാഹചര്യത്തിൽ ഏത് സമയത്തും പ്രകൃതിക്ഷോഭം നേരിടാന്‍ സജ്ജമായിരിക്കണമെന്ന് ആരോഗ്യവകുപ്പ്. ഇത് സംബന്ധിച്ച് എല്ലാ  ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കി. പ്രകൃതി ക്ഷോഭവുമായി ബന്ധപ്പെട്ട് ഇതിനോടകം ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളുടെ ദൈനംദിന പ്രവര്‍ത്തന  റിപ്പോര്‍ട്ടുകള്‍ അന്നന്ന് സമര്‍പ്പിക്കാനും നിർദ്ദേശം നൽകിയതായി മന്ത്രി കെ കെ ശൈലജ അറിയിച്ചു. എലിപ്പനി തടയാന്‍ ‘ഡോക്‌സി ഡേ’ ക്യാമ്പയിനുകള്‍ ജില്ലകള്‍ തോറും സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.