ന്യൂയോർക്ക:
പാകിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയായ ടെഹ് രിക് ഏ താലിബാന്‍ നേതാവ് മുഫ്തി നൂര്‍ വാലി മെഹ്സൂദിനെ ഐക്യരാഷ്ട്ര സംഘടന ആഗോളഭീകരനായി പ്രഖ്യാപിച്ചു. യുഎന്‍ സുരക്ഷാ കൌണ്‍സില്‍ കമ്മിറ്റിയാണ് ഇയാളെ പട്ടികയിൽ ചേർത്തത്. അല്‍ഖ്വയ്ദയുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങളുടെ പേരിലാണ് നടപടി എടുത്തിരിക്കുന്നത്.
