Thu. May 15th, 2025

കൊൽക്കത്ത:
പശ്ചിമ ബംഗാളിൽ കൊവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്നതായി മുഖ്യമന്ത്രി മമത ബാനർജി. സർക്കാർ ദൈവമോ മായാജാലക്കാരനോ അല്ലെന്നും ജനങ്ങളും മാധ്യമങ്ങളും രാഷ്ട്രീയ പ്രവർത്തകരും കൊവിഡ് പോരാട്ടത്തോട് സഹകരിക്കണമെന്നും മമത അഭ്യർത്ഥിച്ചു. കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിൽ 1,690 പേർക്കാണ് പുതുതായി പശ്ചിമ ബംഗാളിൽ  കൊവിഡ് സ്ഥിരീകരിച്ചത്. കേന്ദ്രസർക്കാർ കൊവിഡ് പ്രതിരോധത്തിനായി നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നില്ലെന്നും മമത ബാനർജീ വിമർശിച്ചു.