ലെഡാക്ക്:
അതിർത്തിയിൽ നടക്കുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ‘ലേ’യിലെത്തി. സംയുക്ത സേനാമേധാവി ബിപിൻ റാവത്തിനൊപ്പമാണ് പ്രധാനമന്ത്രി അതിർത്തിയിൽ എത്തിയത്. വളരെ അപ്രതീക്ഷിതമായായിരുന്നു അദ്ദേഹത്തിൻ്റെ സന്ദർശനം.
സേനാംഗങ്ങൾക്ക് ആത്മവിശ്വാസം പകരുക എന്നതാണ് സന്ദർശനത്തിൻ്റെ ലക്ഷ്യം. ലേ സന്ദർശനം കഴിഞ്ഞ അദ്ദേഹം ലഡാക്കിലേക്ക് പോയെന്നാണ് വിവരം. അവിടെ പരുക്കേറ്റ സൈനികരെ സന്ദർശിക്കുന്ന അദ്ദേഹം ഇന്ത്യയുടെ സേനാവിന്യാസവും വിലയിരുത്തും.
