Sun. Dec 22nd, 2024
മെൽബൺ:

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ നാലാം ജയം. ഗ്രൂപ്പ് എ മത്സരത്തിലെ അവസാന കളിയിൽ ശ്രീലങ്കയ്ക്ക് എതിരെ ഏഴ് വിക്കറ്റ് വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്ക ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 14.4 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 47 റൺസ് നേടിയ ഷെഫാലി വെർമയും നാല് വിക്കറ്റ് വീഴ്ത്തിയ രാധ യാദവുമാണ് ഇന്ത്യയുടെ വിജയത്തിന് പിന്നിൽ. രാധ യാദവാണ് മാൻ ഓഫ് ദി മാച്ച്. ഇന്ത്യൻ ടീം നേരത്തെ തന്നെ സെമിഫൈനൽസ് യോഗ്യത നേടിയിരുന്നു.

By Arya MR