Thu. Dec 19th, 2024
കൊച്ചി:

കാലടി സംസ്കൃത സർവ്വകലാശാലയില്‍ അംഗീകാരമില്ലാത്ത കോഴ്സ് നടത്തി വിദ്യാർത്ഥികളെ കബളിപ്പിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമായി. മാസ്റ്റർ ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷൻ എന്ന പിജി കോഴ്സിന് അംഗീകാരം ഇല്ലാത്തതിനാൽ 37 വിദ്യാർത്ഥികളോട് മറ്റൊരു കോഴ്സിലേക്ക് മാറാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

കോഴ്സ് മാറാൻ തയ്യാറാകാത്തവർക്ക് പഠനം മതിയാക്കി പോകാമെന്നാണ് അധികൃതരുടെ ഭീഷണി. ആവശ്യത്തിന് അധ്യാപകരോ പരിശീലന സൗകര്യങ്ങളോ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ് ഈ കോഴ്സ് റദ്ദാക്കാൻ ആവിശ്യപ്പെട്ടത്.

By Athira Sreekumar

Digital Journalist at Woke Malayalam