എറണാകുളം:
ദേശീയ ജലപാത നിലവിൽ വന്ന് വർഷങ്ങൾ കഴിഞ്ഞിട്ടും പാതയിലൂടെ ഗതാഗതം സുഗമമാവുന്നില്ലെന്ന് ആക്ഷേപം. 85 കോടി രൂപ മുടക്കി കൊല്ലത്തുനിന്ന് തുടങ്ങി എറണാകുളത്തെ കോട്ടപ്പുറത്ത് അവസാനിക്കുന്ന തരത്തിൽ രൂപപ്പെടുത്തിയ ജലപാതയുടെ റൂട്ടിന് ഇപ്പോൾ പ്രളയങ്ങൾ മൂലം വ്യതിയാനം സംഭവിച്ചുവെന്ന് അധികൃതർ പറയുന്നു. കായലിലെ മത്സ്യബന്ധനോപകരണങ്ങളും ചീനവലകളും പൂർണമായി എടുത്തുമാറ്റി രൂപപ്പെടുത്തിയ ജലപാതയുടെ റൂട്ടിൽ ചെളിയും എക്കലും നിറഞ്ഞിരിക്കുകയാണെന്നും അതിനാൽ ജലവഴി പുനർ നിർണയിക്കേണ്ടി വരുമെന്നും മത്സ്യത്തൊഴിലാളികളും പറഞ്ഞു.