Sun. Jan 19th, 2025
മുംബൈ:

ബോയ്‌ക്കട്ട് തപ്പാട്  എന്ന ട്വിറ്റർ ട്രെൻഡിനെ പരാമർശിച്ച് തപ്‌സി പന്നു. ഒരു ഹാഷ്‌ടാഗ് ട്രെന്ഡാവാൻ 1000-2000 ട്വീറ്റുകളാണ് എടുക്കുന്നത്. അതൊരു  സിനിമയെ ശരിക്കും ബാധിക്കുമോയെന്ന് താപ്‍സി ചോദിക്കുന്നു. താൻ അങ്ങനെ വിചാരിക്കുന്നില്ലെന്നും അഭിനേതാവിന്റെ  സാമൂഹിക-രാഷ്ട്രീയ വീക്ഷണങ്ങളെ അടിസ്ഥാനമാക്കി സിനിമ കാണുമോ ഇല്ലയോ എന്ന് തീരുമാനിക്കുന്നത് വിഡ്ഢിത്തരമാണെന്നും അവർ കൂട്ടിച്ചേർത്തു. സി‌എ‌എ വിരുദ്ധ പ്രതിഷേധത്തിൽ തപ്‌സി പങ്കെടുക്കുകയും ജെഎൻയു വിദ്യാർത്ഥികളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്തതിന് ശേഷമാണ് ഇത്.