Sun. Dec 22nd, 2024
ഡൽഹി:

ഡൽഹി ആക്രമണത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ രൂക്ഷ വിമർശനവുമായി ശിവസേന മുഖപത്രം സാമ്‌ന. ഡൽഹി തിരഞ്ഞെടുപ്പ്  പ്രചാരണസമയത്ത് വീടുകൾ തോറും കയറി ഇറങ്ങിയ അമിത്ഷാ തലസ്ഥാനത്തെ നടുക്കിയ ആക്രമ സമയത് എവിടെ ആയിരുന്നുവെന്നും സാമ്‌ന കുറ്റപ്പെടുത്തി. ‘കോണ്‍ഗ്രസോ മറ്റ് ഏതെങ്കിലും പാര്‍ട്ടിയോ ആണ് കേന്ദ്രത്തില്‍ അധികാരത്തിലുണ്ടായിരുന്നതെങ്കില്‍ ബിജെപി ആഭ്യന്തര മന്ത്രിയുടെ രാജി ആവശ്യപ്പെടുമായിരുന്നു. അവര്‍ അതിന് വേണ്ടി സമരങ്ങളും നടത്തുമായിരുന്നു.’ സാമ്‌നയില്‍ പറയുന്നു.ഡല്‍ഹി അക്രമത്തില്‍ ഇതുവരെ 43 പേരാണ് കൊല്ലപ്പെട്ടത്. ഇരുന്നൂറിലേറെ പേര്‍ പരുക്കുകളോടെ വിവിധ ആശുപത്രികളിലുണ്ട്.