Mon. Jun 30th, 2025

ന്യൂഡല്‍ഹി:

വനിത ടി20 ലോകകപ്പിൽ തുടർച്ചയായ മൂന്നാം ജയവുമായി ഇന്ത്യ ലോകകപ്പ് സെമിയില്‍ കടന്നപ്പോള്‍ ഷെഫാലി വര്‍മയായിരുന്നു കളിയിലെ താരം.  ഈ പതിനാറുകാരിയുടെ അവിസ്മരണായമായ പ്രകടനമായിരുന്നു ടീമിന് മുതല്‍കൂട്ടായത്. ഇപ്പോഴിതാ, ലോകകപ്പില്‍ തുടര്‍ച്ചയായി രണ്ടാം തവണയും മികച്ച താരത്തിനുള്ള പുരസ്‌കാരം ഷെഫാലിയെ തേടിയെത്തിയിരിക്കുകയാണ്. പുരസ്‌കാരം സ്വീകരിച്ച ഷെഫാലി ഇതിന്റെ ക്രെഡിറ്റ് നല്‍കിയത് അച്ഛനും കൂടെ പരിശീലിച്ച ആണ്‍കുട്ടികള്‍ക്കുമാണ്‌. ‘ഞാന്‍ ആണ്‍കുട്ടികളുടെ കൂടെയാണ് പരിശീലനം നേടിയത്. അച്ഛനും എന്റെ കൂടെ പരിശീലിച്ച എല്ലാ ആണ്‍കുട്ടികള്‍ക്കും ഞാന്‍ നന്ദി പറയുന്നു.’ ഷെഫാലി വര്‍മ പറഞ്ഞു. 

By Binsha Das

Digital Journalist at Woke Malayalam