Mon. Dec 23rd, 2024
കൊച്ചി:

പന്തീരങ്കാവ് യുഎപിഎ കേസില്‍ അറസ്റ്റിലായ താഹ ഫസലിന്റെ ജാമ്യാപേക്ഷ കൊച്ചി എന്‍ഐഎ കോടതി തള്ളി. കേസില്‍ രണ്ടാം പ്രതിയാണ് താഹ ഫസല്‍. മുഖ്യപ്രതിയായ അലന്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നില്ല. ജാമ്യം നല്‍കരുതെന്ന് എന്‍ഐഎ ആവശ്യപ്പെട്ടിരുന്നു.ചോദ്യം ചെയ്യലിൽ പ്രതികളിൽ നിന്ന് നിർണ്ണായക തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും, ജാമ്യം അനുവദിക്കരുതെന്നും എൻഐഎ കോടതിയിൽ ആവശ്യപ്പെട്ടു. കേസ് സംസ്ഥാന പോലീസിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാക്ക് കത്തയച്ചിരുന്നു.