Mon. Dec 23rd, 2024

എറണാകുളം:

സംസ്ഥാന വികലാംഗക്ഷേമ കോർപറേഷൻ കാഴ്ചപരിമിതർക്കായി സ്മാർട്ട്ഫോണുകളും പരിശീലനവും നൽകുന്ന ‘കാഴ്ച’ പദ്ധതിക്ക് തുടക്കമായി. വെെപ്പിനില്‍ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും സ്മാർട്ട്ഫോൺ വിതരണോദ്ഘാടനവും എസ് ശർമ എംഎൽഎ നിർവഹിച്ചു. കാഴ്ചപരിമിതിയുള്ളവർക്കായി പ്രത്യേകം തയ്യാറാക്കിയ ഫോണുകളാണ് വിതരണം ചെയ്തത്. ഇ സ്പീക്ക്, മണി റീഡർ, ടോക്ക് ബാക്ക് തുടങ്ങി പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ് വേയറുകളാണ് ഫോണുകളിൽ ഉള്ളത്. കാഴ്ചവെല്ലുവിളി നേരിടുന്നവരെ ശാക്തീകരിച്ച് മുഖ്യധാരയിലേക്ക് ഉയർത്തുന്നതിനുവേണ്ടി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് കാഴ്ച.

By Binsha Das

Digital Journalist at Woke Malayalam