മഹാരാഷ്ട്ര:
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുസ്ലീം വിദ്യാര്‍ഥികള്‍ക്ക് അഞ്ചുശതമാനം അധിക സംവരണം ഏര്‍പ്പെടുത്തിക്കൊണ്ടുളള പുതിയ ബില്‍ പാസ്സാക്കാന്‍ ഒരുങ്ങി മഹാരാഷ്ട്ര മഹാ വികാസ് അഘാടി സര്‍ക്കാര്‍.നിലവിലുള്ള സീറ്റുകളുടെ ഒപ്പം അഞ്ചു ശതമാനം സീറ്റുകൾ കൂടി കൂട്ടിച്ചേർക്കാനാണ് സർക്കാർ ഒരുങ്ങുന്നത്. ന്യൂനപക്ഷ കാര്യമന്ത്രി നവാബ് മാലിക് ആണ് ഇക്കാര്യം അറിയിച്ചത്. തൊഴില്‍മേഖലയിലും സംവരണം കൊണ്ടുവരുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിയമോപദേശം തേടിയിരിക്കുകയാണെന്നും മാലിക് അറിയിച്ചു