Mon. Dec 23rd, 2024
 മുംബൈ:

മുതിർന്ന ചലച്ചിത്ര എഡിറ്റർ ശ്രീകർ പ്രസാദ് ലിംക ബുക്ക് ഓഫ് റെക്കോർഡിലേക്ക് പ്രവേശിച്ചു. ദേശീയ അവാർഡ് ജേതാവാണ് അദ്ദേഹം. നിരവധി ഭാഷകളിൽ സിനിമ എഡിറ്റ് ചെയ്തതിനാണ് അദ്ദേഹം ലിംകാ ബുക്ക് ഓഫ് റെക്കോർഡ്സിൽ കയറി പറ്റിയത്. തമിഴ്, ഇംഗ്ലീഷ്, തെലുങ്ക്, മലയാളം, നേപ്പാളി തുടങ്ങി 17 ഭാഷകളിൽ ചിത്രങ്ങൾ എഡിറ്റ് ചെയ്തിട്ടുണ്ട്. സർട്ടിഫിക്കറ്റിന്റെ ഒരു ചിത്രം ട്വിറ്ററിൽ പങ്കുവെച്ച ശ്രീകർ എഴുതി, “ഒരു ഇന്ത്യക്കാരനായതിൽ  ഭാഗ്യമുണ്ട്, വൈവിധ്യമാർന്ന, നിരവധി ഭാഷകൾ, എന്നാൽ ഒരേ വികാരങ്ങൾ.”