Mon. Dec 23rd, 2024

എറണാകുളം:

പുതു തലമുറയ്ക്ക് അന്യമായി കൊണ്ടിരിക്കുന്ന നാടന്‍ കലകള്‍ കാണാനുള്ള അവസരമാണ് ഉത്സവം 2020ലൂടെ ലഭിക്കുന്നത്. ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും ചേർന്നൊരുക്കുന്ന ഉത്സവത്തിന്‍റെ ഭാഗമായി അരങ്ങേറിയ മുടിയാട്ടവും കാളകളിയും കാണാന്‍ നിരവധിപേരാണ് ദര്‍ബാര്‍ഹാള്‍ ഗ്രൗണ്ടിലേക്ക്  ഒഴുകിയെത്തിയത്. ഉത്സവം കലാമേളയുടെ 8 ആം ദിവസമായ ഇന്നലെ ആറ്റൂര്‍ നാടന്‍ കലാസമിതിയാണ് മുടിയാട്ടം, വേല കളി, കാളകളി എന്നിവ തനിമ ചോരാതെ ആസ്വാദകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്. ചടുലവും വർണാഭവുമായ ഒരു കലാസന്ധ്യയായിരുന്നു ദർബാർ ഹാള്‍ ഗ്രൗണ്ടില്‍ അരങ്ങേറിയത്. വാസ്കോഡഗാമ സ്ക്വയറിലും, ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടിലുമായി ഒരാഴ്ച നീണ്ടുനിൽക്കുന്ന ഉത്സവത്തിൽ 250 കലാകാരൻമാരാണ് 350 കലാരൂപങ്ങളുമായി അണിനിരക്കുക. ദിവസവും വൈകീട്ട്‌ 6-ന് ആരംഭിക്കുന്ന  പരിപാടിയിലേക്ക് പ്രവേശനം സൗജന്യമാണ്.

By Binsha Das

Digital Journalist at Woke Malayalam