Sat. Jan 18th, 2025

എറണാകുളം:

എറണാകുളം ടൂറിസം പ്രൊമോഷൻ കൗൺസിൽ ജില്ലയുടെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കാൻ എസി ബസ് സർവീസ് ആരംഭിച്ചു. നഗരത്തിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കാവും സാധാരണ ദിവസങ്ങളിൽ സർവീസ് നടത്തുക. ശനി, ഞായർ ദിവസങ്ങളിൽ മൂന്നാർ പോലെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും സർവീസ് നടത്താൻ പദ്ധതിയുണ്ട്. ഹൈബി ഈഡൻ എം.പി. ബസ് സർവീസ് ഉദ്ഘടനം ചെയ്തു. ഫോർട്ട് കൊച്ചിയിലേക്കും മട്ടാഞ്ചേരിയിലേയ്ക്കും ഗൈഡഡ് ടൂറുകളും നടത്തും. രാവിലെ 8 മുതൽ വൈകിട്ട് 6 വരെയുള്ള പാക്കേജിൽ നഗരത്തിലെ വിവിധ കേന്ദ്രങ്ങൾ സഞ്ചാരികൾക്ക് സന്ദർശിക്കാം. ഭക്ഷണം, വിവിധ ഇടങ്ങളിലെ പ്രവേശന ഫീസ് ബോട്ട് യാത്ര എന്നിവയുൾപ്പെടെ ഒരാൾക്ക് 1199 രൂപയാണ്.

By Binsha Das

Digital Journalist at Woke Malayalam